
അഭിനയ കലയിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വെച്ച് ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ 5.20നാണ് നാനാ പടേക്കറുടെ മരണം സ്ഥിരീകരിച്ചത്. . 45 മിനിറ്റോളം തുടർച്ചയായി സിപിആർ നൽകിയിട്ടും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ലെന്നും മെഡിക്കോ-ലീഗൽ കേസ് (എംഎൽസി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മണിപ്പാൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സൽക്കറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. നാനാ പടേക്കറുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ കുടുംബാംഗങ്ങളോ അധികൃതരോ ഇതുവരെ വിശദമായ പ്രതികരണം നടത്തിയിട്ടില്ല.
വിശ്വനാഥ് പടേക്കർ എന്നാണ് യഥാർകത്ഥ പേര്. ഹിന്ദി, മറാഠി സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമായിരുന്നു നാനാ പടേക്കർ. പതിറ്റാണ്ടുകൾ നീണ്ടുനിന്ന അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ ‘നട്സമ്രാട്ട്’, ‘വജൂദ്’, ‘പരിന്ദ’, ‘അബ് തക് ഛപ്പൻ’, ‘യശ്വന്ത്’, ‘വെൽക്കം’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1978ൽ ‘ഗമൻ’ എന്ന സിനിമയിലൂടെയായിരുന്നു നാനാ പടേക്കർ വരവറിയിച്ചത്. 1988ൽ പുറത്തിറങ്ങിയ സലാം ബോംബേ എന്ന സിനിമയായിരുന്നു നാനാ പടേക്കറിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അക്കാദമി അവാർഡിന് നോമിനേറ്റ് ചെയ്തു. 1989ൽ പരിന്ദ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. പ്രഹാർ ആയിരുന്നു നാനാ പടേക്കർ സംവിധായകനായ ആദ്യ ചിത്രം.മൂന്ന് ദേശീയ പുരസ്കാരങ്ങളും നാല് ഫിലിം ഫെയർ അവാർഡുകളും നേടിയ നാനാ പടേക്കറിന് രാജ്യം 2013ൽ പത്മശ്രീ നൽകി ആദരിച്ചു.2000കളുടെ തുടക്കത്തിൽ ‘ശക്തി: ദ പവർ’ (2002), ‘അബ് തക് ഛപ്പൻ’ (2004), ‘അപഹരൺ’ (2005), ‘ടാക്സി നമ്പർ 9211’ (2006) തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ നാനാ പടേക്കർ ഏറെ പ്രശംസ നേടി. 2007ൽ പുറത്തിറങ്ങിയ ഹാസ്യചിത്രമായ ‘വെൽക്കം’ എന്ന ചിത്രത്തിലെ ഗുണ്ടാ കഥാപാത്രമായ ‘ഉദയ് ഷെട്ടി’യെ അവതരിപ്പിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2015ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വെൽക്കം ബാക്കിലും’ അദ്ദേഹം ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. ഹാസ്യ-ത്രില്ലർ ചിത്രമായ ‘ഹൗസ്ഫുൾ 5’ലും നാനാ പടേക്കർ സഹകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
2010ൽ പുറത്തിറങ്ങിയ രാഷ്ട്രീയ ത്രില്ലർ ചിത്രമായ ‘രാജ്നീതി’യിലും അദ്ദേഹം പ്രധാനപ്പെട്ട വേഷത്തിൽ എത്തിയിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരത്തിനായി അഞ്ചാം തവണയും നാനാ പടേക്കർ നാമനിർദേശം ചെയ്യപ്പെട്ടു. 2016ൽ മറാത്തി ചിത്രമായ ‘നട്സമ്രാട്ടിലെ’ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നാനാ പടേക്കർ നേടി. അഭിനയത്തിന് പുറമെ പിന്നണി ഗായകനായും നാനാ പടേക്കർ ശ്രദ്ധേയനായിരുന്നു. ‘യശ്വന്ത്’, ‘വജൂദ്’, ‘ആഞ്ച്’ എന്നീ ചിത്രങ്ങളിൽ അദ്ദേഹം പിന്നണി ഗാനം ആലപിച്ചിട്ടുണ്ട്.

