
സിജെപി സമരവുമായി മുന്നോട്ടു പോകാനുള്ള ചുമതല അജിൻക്യ ഷിൻഡെയ്ക്ക്. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ മുൻനിര നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് നീക്കം. നേരത്തെ തയ്യാറാക്കിയ വിഡിയോയിലൂടെ ദീപ്കെ തന്നെയാണ് ഇക്കാര്യം സിജെപിയുടെ എക്സ് പേജിലൂടെ അറിയിച്ചത്. താന് ഉള്പ്പെടെയുള്ള നേതാക്കളെ ഡല്ഹിയില് എത്തിയാല് അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായിരുന്നതിനാല് മുന്കൂട്ടി റെക്കോഡ് ചെയ്ത വീഡിയോയിലാണ് അഭിജീത് ദീപ്കെ സമരത്തിന്റെ ചുമതലയില് അജിങ്ക്യ ഷിന്ഡെയെ നിയോഗിക്കുന്നതായി അറിയിച്ചത്. ജന്തർമന്തറിലേക്ക് മാർച്ച് ചെയ്യാൻ ആഹ്വാനം ചെയ്ത് അജിങ്ക്യാ ഷിൻഡെ രംഗത്തെത്തി. എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം. ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രതിഷേധം തുടരാൻ നിർദേശം നൽകി.

സിജെപിയുടെ ദേശീയ സംഘടന ചുമതല വഹിക്കുന്ന നേതാവാണ് 35 കാരനായ അജിങ്ക്യ ഷിൻഡെ. അഭിജിത് ദീപ്കേയുമായി വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹം നേരത്തേ ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. എഎപിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം മുന് സംസ്ഥാന അധ്യക്ഷനും സോഷ്യൽ മീഡിയ കോർഡിനേറ്ററുമായിരുന്നു.
