
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, വി ഡി സതീശൻ തുടങ്ങിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിന സംഗമവും റാലിയും നടത്തി.
കെപിസിസി മെമ്പർ കെ ടി ജയിംസ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ജമാൽ കോരങ്കോട് അധ്യക്ഷ പദവി വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മൊയ്തു കോരങ്കോട് മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ നേർന്നുകൊണ്ട് ജോൺ പൂതക്കുഴി, മണ്ഡലം പ്രസിഡണ്ട് മാരായ ഒ രവീന്ദ്രൻ, പി ജി സത്യനാഥ്, മുത്തലിബ്, കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് യു വി ബിന്ദു, കെ സി ബാലകൃഷ്ണൻ, അനസ് നങ്ങാണ്ടി, വി പി സുരേഷ്, കെ സി കൃഷ്ണൻ, ആർ സജീവൻ, പി കെ സുരേന്ദ്രൻ, യുവി സി അഹമ്മദ് ഹാജി, എൻ കെ ഫിർദൗസ്, കെ പി ഹമീദ്, കെ പി ശ്രീനിജ, കെപി സിദ്ധാർഥ് എന്നിവർ സംസാരിച്ചു.

