
ഭിന്നശേഷി വിദ്യാർഥികളുടെ ജില്ല, സംസ്ഥാന കായിക മത്സരങ്ങളായ ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുക്കേണ്ട തോടന്നൂർ ബ്ലോക്ക് പരിധിയിലെ കായിക പ്രതിഭകൾക്ക് തോടന്നൂർ ബി ആർ സി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മംഗലാട് സ്പാർക്കി ടർഫിൽ വെച്ച് നടന്ന ക്യാമ്പിൽ 35 ഓളം ഭിന്നശേഷി കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ 15 ന് മേപ്പയൂരിൽ വെച്ചാണ് ജില്ല മത്സരങ്ങൾ നടക്കുന്നത്. അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾക്കുള്ള പരിശീലനമാണ് നൽകിയത്. ക്യാമ്പിൻ്റെ ഉദഘാടനം തോടന്നൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാണ്ടി നിർവ്വഹിച്ചു . തോടന്നൂർ ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ എം എം മുഹമ്മദ് അധ്യക്ഷത വഹിച്ചു . മംഗലാട് വാർഡ് മെമ്പർ അക്കരോൽ അബ്ദുല്ല, ബി ആർ സി ട്രെയിനർ കൃഷ്ണകുമാർ, സി ആർ സി കോഡിനേറ്റർ ഹമീദ് മാസ്റ്റർ, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ രഞ്ജിനി കെ പി , രജിത എം പി , രതീഷൻ വികെ , എം ഐ എസ് കോഡിനേറ്റർ നവാസ് കെ സംസാരിച്ചു.

