
ഓപ്പറേഷൻ തൂഫാനെ ആദ്യമായി സിനിമയിൽ അടയാളപ്പെടുത്തിയും കേരള നിയമസഭയിൽ പ്രദർശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം “ഡെയ്ഞ്ചറസ് വൈബ്” വടകര കീർത്തി മുദ്ര തിയേറ്ററിൽ പ്രൗഢ ഗംഭീര സദസ്സിൽ പ്രദർശിപ്പിച്ചു. ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത “ഡെയ്ഞ്ചറസ് വൈബിൻ്റെ” വടകര നിയോജക മണ്ഡലം പ്രദർശനോൽഘാടനം
എം എൽ എ കെ കെ.രമ നിർവ്വഹിച്ചു. വടകര നഗരസഭ ചെയർപേഴ്സൺ പി.കെ.ശശി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് ഷാജിന കെ, അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ലീല, വടകര നഗര സഭ പ്രതിപക്ഷ നേതാവ് ഫൈസൽ, വടകര സബ് ഇൻസ്പെക്ടർ ഷമീർ പി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ വിജു, ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ, സജ്ജു ഫിലിപ്പ്, ലിക്ക്നേഷ് തുടങ്ങിയവർ സംസാരിച്ചു. എം എൽ എ കെ കെ.രമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അപ്പുണ്ണി ശശിയും, ജയരാജ് കോഴിക്കോടും, അൻഷിയും, പാണാലി ജുനൈസും, ഹരിത്ത് വിജയകൃഷ്ണനും, ഇന്ദിരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
കേരള സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ചിത്രം ലഹരി മാഫിയക്കെതിരെ പോലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും പ്രതിരോധവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് പ്രമേയം.
ഡെയ്ഞ്ചറസ് വെൈബ് സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും പ്രത്യേക പ്രദർശനം നടത്തുന്നുണ്ട്.
