
കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ആലുവയിൽ വെച്ച് നടത്തിയ ജനപ്രതിനിധികളുടെ മഹാസംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ബിന്ദു കൃഷ്ണ, റോജി എം ജോൺ, ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, പി. കെ. സി അബ്ദുറഹ്മാൻ, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, ശ്യാമള തുടങ്ങിയവർ സംസാരിച്ചു.

