
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഭാരതമാകെ നടത്തുന്ന സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി വടകര മുൻസിപ്പാലിറ്റി 35 വാർഡ് വെളുത്തമലയിൽ ഭരതീയ ജനതാ പാർട്ടി മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ ദിലീപ് ഉദ്ഘാടനം ചെയ്ത ക്യാമ്പ് വാർഡ് കൗൺസിലറും ജില്ലാ വൈസ്പ്രസിഡന്റുമായ പി കെ സിന്ധു അധ്യക്ഷത വഹിച്ചു. അൻസാ വിപിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വടകര മണ്ഡലം ജനറൽ സെക്രട്ടറി ഷെൽനേഷ് വി, എം.എം.സി ഹോസ്പിറ്റലിൽ പി.ആർ.ഒ കെ രാജൻ എന്നിവർ സംസാരിച്ചു. ഒ.ബി.സി മോർച്ചാ മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സ്മിറോഷ് ശിവരാമൻ, പുതുപ്പണം ഏരിയ വൈസ് പ്രസിഡന്റ് രാജേഷ് പി എ, ബൂത്ത് പ്രസിഡന്റ് പ്രദീപൻ, ബൂത്ത് സെക്രട്ടറി വിപിൻ, പ്രജിത എ കെ, രജിഷ പി എ എന്നിവർ നേതൃത്വം നൽകി.

