
മുടപ്പിലാവിൽ ഐക്യ കേരള വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നാടക രംഗത്തെ അഭിനയ മികവിന് പൂവച്ചൽ ഖാദർസംസ്ഥാന പുരസ്കാരം നേടിയ ലീല കോറോത്തിനെയും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ വി വി സജീവനെയും അനുമോദിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമ നാടക നടൻ അകം അശോകൻ മുഖ്യാതിഥിയായി. ഐക്യകേരള വായനശാല പ്രസിഡൻറ് പി കെ ശശിധരൻ അധ്യക്ഷനായിരുന്നു. വായനശാല സെക്രട്ടറി അഡ്വക്കറ്റ് സുരേഷ് ബാബു സ്വാഗതം വി വി വിനോദ് നന്ദിയും പറഞ്ഞു. തുടർന്ന് അകം നാടകവേദിയുടെ ക്ണാപ്പൻ നാടകവും അരങ്ങേറി.

