
എന്യൂമറേഷൻ ഫോമുകളുടെ വിതരണം പൂർത്തിയാക്കാൻ സാധിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തൻ യു ഖേൽക്കർ. നഗരങ്ങളിൽ ചിലയിടങ്ങളിൽ ബാക്കിയുണ്ടെന്നും അത് എത്രയും വേഗം തന്നെ വിതരണം ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം ജോലി സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത ബി എൽ ഒ അനീഷ് ജോർജിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

