
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 70 വയസ്സ് പൂർത്തിയായിട്ടും ഏജൻസി പ്രവർത്തനം തുടരുന്ന എം പി.വിമല ,കെ കെ സരസ്വതി എന്നിവരെ ബ്ലോക്കിലെ
എംപി കെ ബി വൈ RD ഏജന്റ്സ് കൂട്ടായ്മ ആദരിച്ചു. 30 മുതൽ 40 വർഷം വരെ ഈ മേഖലയിൽ ജോലി ചെയ്യുന്ന 37 ഏജന്റുമാരാണ് നിലവിൽ തോടന്നൂർ ബ്ലോക്ക് മുഖേന ഏജൻസി പ്രവർത്തനം നടത്തി വരുന്നത്.പരിപാടിയുടെ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ അഷ്റഫ് നിർവ്വഹിക്കുകയും ആദരവ് നൽകുകയും ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീമ തട്ടാം കുനിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിപി മോഹൻ രാജ് സ്വാഗതം പറഞ്ഞു.ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലാ ഓഫിസർ,
ഗിരീഷ് കുമാർ മുഖ്യാതിഥി യായി പങ്കെടുത്തു.ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ടി സുനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ പി ചന്ദ്രൻ, ഹാരിസ് മുറിച്ചാണ്ടിയിൽ, ജോയിന്റ് ബി ഡി ഒ സായിപ്രകാശ്,എംപി കെ ബി വൈ RD ഏജന്റുമാരായ വി വി സത്യവതി, പി കെ സുജ എം ഭാനുമതി,ടി എം ഉഷ, പി എം മോളി,
എം പി വിമല, കെ കെ സരസ്വതി എന്നിവർ സംസാരിച്ചു.കൺവീനവർ ശ്രീജ നന്ദി പറഞ്ഞു.

