
മണിയൂർ: പാലിയം മണിയൂർ പാലിയേറ്റീവ് കെയർ പാലിയേറ്റീവ് ദിനം ആചരിച്ചു. കിടപ്പിലായ രോഗികളെയും മറ്റവശതയനുഭവിക്കുന്നവരെയും വീടുകളിലെത്തി പരിചരിക്കുന്ന സാന്ത്വന പരിചരണ സംഘടനയാണ് പാലിയം മണിയൂർ. 28 യൂണിറ്റുകളിൽ നൂറു കണക്കിന് വളണ്ടിയർമാർ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനമാണിത്. ജനകീയ കൂട്ടായ്മയിലൂടെയാണ് ഫണ്ട് സമാഹരിച്ച് ഇതിൻ്റെ പ്രവർത്തനം നടക്കുന്നത്. പാലിയേറ്റീവ് സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനും, ദൈനംദിന പ്രവർത്തനങ്ങളുടെ സാമ്പത്തിക സമാഹരണത്തിനും സന്ദേശ യാത്ര സംഘടിപ്പിച്ചു. കുന്തോടിയിൽ നിന്നും ആരംഭിച്ച യാത്ര മന്തരത്തൂർ വായനശാലമുക്കിൽ അവസാനിച്ചു. സി. ഇ പ്രകാശൻ, ടി.പി. രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ജാഥ പയ്യോളി സി. ഐ. ജിതേഷ്. പി. ഉദ്ഘാടനം ചെയ്തു. സെയ്ദുള്ള. പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. അസ്ലം നന്ദി പ്രകാശിപ്പിച്ചു.

