
വടകര :നഗരസഭ പരിധിയിൽ ആഴ്ചകളായി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഉപ്പു കലർന്നതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി എൻജിനീയറെ ആർഎംപിഐ ഉപരോധിച്ചു. ഉപ്പു കലർന്നതും പലയിടങ്ങളിലും പൈപ്പ് ലൈൻ പൊട്ടി വെള്ളം ലഭ്യമല്ലാതായിട്ടും ഇതുവരെയായും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പോലീസ് അധികാരികളും എക്സിക്യൂട്ടീവ് എൻജിനീയറുമായി നടത്തിയ ചർച്ചയിൽ പത്തു ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരനടപടികൾ ഉണ്ടാകും എന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. ഇ. കെ വത്സരാജ്, കെ. സജീഷ്, വിനോദ് മേപ്പയിൽ, ശരണ്യ വാഴയിൽ, എൻ. സോഷിമ, ഇ.കെ പ്രദീപ്കുമാർ, പി.കെ രമേശൻ എന്നിവർ സംസാരിച്ചു.

