
സിപിഐഎം സൈബർ ടീമിൽ പൊട്ടിത്തെറി. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാർ ഉൾപ്പെടെ മുതിർന്ന മാധ്യമപ്രവർത്തകർ സൈബർ സംഘം വിട്ടു. കെ.വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ഒഴിഞ്ഞത്. എം വി നികേഷ് കുമാറിൻ്റെ ഏകപക്ഷീയ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചാണിത്. പാർട്ടിയുടെ സമൂഹമാധ്യമ ഇടപെടലുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തിയുണ്ട് സാമൂഹിക മാധ്യമ ഇടപെടൽ പാളുന്നതിൽ മുഖ്യമന്ത്രിക്കിക്കും അതൃപ്തി. സാമൂഹ്യ മാധ്യമ ഇടപെടലുകൾ ഫലപ്രദമാകുന്നില്ലെന്ന് മുഖ്യമന്ത്രി. സൈബർ ഇടപെടലുകൾ പാളുന്നു എന്ന വിമർശനം പാർട്ടിയിലും വ്യാപകമാണ്. നികേഷിനെ സംരക്ഷിക്കുന്നത് എം വി ഗോവിന്ദൻ എന്നും വിമർശനം ഉയർന്നു. അദേഹത്തിന്റെ പ്രത്യേക താത്പര്യത്തിന്റെ പുറത്താണ് പാർട്ടിയിൽ നികേഷ് കുമാറിന് സംരക്ഷണം കിട്ടുന്നതെന്നാണ് നിയമസഭ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് സിപിഐഎം വിപുലമായ സൈബർ സംഘത്തെ രൂപീകരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ ഇടപെടലുമായി ബന്ധപ്പെട്ട് പാർട്ടിയുടെ രാഷ്ട്രീയ ഉള്ളടക്കത്തിന് അനുസരിച്ച് രാഷ്ട്രീയ പ്രതികരണങ്ങൾ ഉണ്ടാകുന്നില്ലെന്ന് വിമർശനവും ഉയർന്നു. സൈബർ ഇടപെടലുകളിൽ ഒരു കാലത്തും ഇത്രയും പിന്നോട്ട് പോയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

