
കെ.എസ് .എസ്. പി.യു മേമുണ്ട യൂനിറ്റ് കുടുംബ സംഗമം ലോകനാർകാവിൽ ഡോ. ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് ആർ.പി. രാജീവൻ്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ബ്ലോക്ക് പ്രസിഡണ്ട് പി.എം കുമാരൻ, കമലാക്ഷി ടീച്ചർ, കെ. ഗോപാലൻ മാസ്റ്റർ ഉഷശ്രീ ടീച്ചർ, പി.ബാബു, എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ടി.മോഹൻദാസ് സ്വാഗതവും കെശശിധരൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാവിരുന്നിൽ ഗോപിനാഥ് മേമുണ്ട സ്വന്തം കവിതയും, ഗീത ടീച്ചർ , ടി, പി, കൃഷ്ണദാസ് കെ.ബാബു മാസ്റ്റർഎന്നിവർ കാവ്യാലാപനവും നടത്തി. അജിത ടീച്ചർ, ഉഷശ്രീ എന്നിവരുടെ ഗാനാലാപനവും സുരേഷ് ബാബു കാവിലിൻ്റെ പുല്ലാങ്കുഴൽ വാദനവും നടന്നു.

