
ഒക്ടോബർ 10 ന് പാക്കയിൽ അൾട്ടിമേറ്റ് ടർഫിൽ ഷട്ടിൽ ബാറ്റ്മിന്റൻ മത്സരത്തോടെ ആരംഭിച്ച് 26.10.25 ന് കലാ മത്സരങ്ങളോടെ ടൗൺഹാളിൽ സമാപിച്ച കേരളോത്സവത്തിൽ അഥർവ്വ ജി ആർ സെഡ്, പാലയാട്ടു നട ഓവറോൾ ചാമ്പ്യന്മാരായി. വടകര വി.പി.ടി.സി റണ്ണർ അപ്പ് ആയി.സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ, വിവിധ ക്ലബ് അംഗങ്ങൾ, പൊതുജനങ്ങൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.സീനിയർ പബ്ലിക് ഹെൽത് ഇൻസ്പെക്ടർ ഷെറിൻ എം എൽ നന്ദി പറഞ്ഞു.

