
പ്രമുഖ കവിയത്രി അജിതാ കൃഷ്ണ മുക്കാളിയുടെ നേതൃത്വത്തിൽ ദേശ ശബ്ദം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര ശബ്ദം മാസിക പുന: പ്രസിദ്ധികരിച്ചു. ലോക വനിതാദിനത്തിൽ വടകരയിൽ നടന്ന ചടങ്ങ് തദ്ദേശ
സ്വയം ഭരണ വകുപ്പിലെ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടീ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പുതുമുഖ കവികൾക്ക് അവസരം നൽകി 1001 നക്ഷത്രങ്ങൾ എന്ന പേരിൽ 1001 രചയിതാക്കളുടെ രചനകൾ ചേർത്തുവച്ച കവിതാ സമാഹരം ഉടൻ പുറത്തിറക്കുന്നതിൻ്റെ ഭാഗമായി പ്രഥമ സംഗമം സംഘടിപ്പിച്ചു ചടങ്ങിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ രാജാറാം തൈപള്ളി സ്വതന്ത്ര ശബ്ദം മാസിക രാജൻ അരുണാലയത്തിന് നൽകി പ്രകാശനം ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യാതിഥിയായി .ചടങ്ങിൽ ഹരി വെങ്ങാട് അധ്യക്ഷത വഹിച്ചു ദേശശബ്ദം പബ്ലിക്കേഷൻ ഡയറക്ടർ & എഡിറ്റർ അജിത കൃഷ്ണ മുക്കാളി വി പി പ്രമോദ് ,അജി പത്മിനി,
ബിന്ദു മാളിയേക്കൽ,പ്രമോദ് കണ്ണൂക്കര,രമ്യ നിജീഷ്,സെറീന സി പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബിഷ്മിലാ പി.ടി,
സ്വാഗതവും സുനിൽ എടേരിങ്കൽ നന്ദിയും പറഞ്ഞു.

