
2025-ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ 397 ാം റാങ്ക് കരസ്ഥമാക്കിയ മയ്യ ണ്ണൂർ സ്വദേശി ജസീല ജന്നത്തിനെ രാഷ്ട്രീയ യുവജനതാദൾ വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ചടങ്ങിൽ ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ യുവജനതാദൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷിജിൻ കൊടക്കലാം കണ്ടി ഉപഹാര സമർപ്പണം നടത്തി. ഖജാൻജി ബി. പി. വർണ്ണ , സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്യാമിൽ ശശി , അശ്വിൻ രാജ് . എസ് , സൂര്യദേവ് . എ . എസ് എന്നിവർ സംസാരിച്ചു.

