
കേരളം അതിദാരിദ്യ മുക്ത സംസ്ഥാനമായി മാറിയെന്നും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിച്ചെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രസംഗത്തിൽ പരാമർശിച്ചപ്പോഴാണ് അണികൾ ആവേശഭരിതരായത്
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ പ്രവർത്തകരെ ശകാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രസംഗിക്കുന്നതിനിടെയാണ് ആർപ്പ് വിളിച്ച പ്രവർത്തകരോട് മുഖ്യമന്ത്രി ചൂടായത്. കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തുമെന്നായിരുന്നു ശാസന.
കേരളം അതിദാരിദ്യ മുക്ത സംസ്ഥാനമായി മാറിയെന്നും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിച്ചെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രസംഗത്തിൽ പരാമർശിച്ചപ്പോഴാണ് അണികൾ ആവേശഭരിതരായത്. ഉച്ചത്തിൽ കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്.
മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം എല്ലാവരും ബഹളം നിർത്തി ശാന്തരായിരുന്നു പ്രസംഗം കേട്ടു. പ്രസംഗത്തിനിടെ ചോദ്യമുന്നയിക്കാൻ ശ്രമിച്ച പ്രവർത്തകനോട് രോഷാകുലനായ സംഭവം കെട്ടണയുംമുമ്പാണ് വീണ്ടും മുഖ്യമന്ത്രിയുടെ സമാന പ്രതികരണം. കോന്നി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ചോദ്യമുന്നയിച്ച പ്രവർത്തകനോട് അത് വീട്ടിൽ പോയി ചോദിക്കൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

