
ബഹിരാകാശ ദൗത്യത്തിൽ ചരിത്രം കുറിച്ച് ആർട്ടമിസ് ചന്ദ്രനെ കൈയെത്തിത്തൊടുകയാണ്. അപ്പോളോ യുഗത്തിന് ശേഷം ചന്ദ്രൻ്റെ ഇത്രയും അടുത്തെത്തുന്ന ദൗത്യം കൂടിയാണ് ഇത്. അപ്പോളൊ 13, -56 വർഷം മുന്നെ രചിച്ച റെക്കോർഡ് മറികടന്നാണ് നാസയുടെ ആർട്ടമിസ് ചരിത്ര നേട്ടം കൈവരിക്കുന്നത്.
1970-ൽ അപ്പോളോ 13 ൻ്റെ 248,655 മൈൽ എന്ന ദൂര റെക്കോർഡ് ആർട്ടമിസ് II മറികടന്നു. പഴയ റെക്കോർഡിനേക്കാൾ ഏകദേശം 4,100 മൈൽ (6,600 കിലോമീറ്റർ) കൂടുതൽ ദൂരമാണ് ആർട്ടിമിസിലെ നാലംഗ സംഘം സഞ്ചരിക്കുക. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ ബഹിരാകാശ യാത്രികനുമാണ് ദൗത്യത്തിൻ്റെ ഭാഗമായി ആർട്ടിമിസിലുള്ളത്. യാത്ര കൈവലരിച്ചത് ചരിത്ര നേട്ടങ്ങളാണ്. പുതുതായി രണ്ട് ചന്ദ്ര ഗർത്തങ്ങൾ ഇവർ നിരീക്ഷിച്ചു. അതിന് കരോൾ എന്നും ഇൻ്റഗ്രിറ്റി എന്നുമാകും പേരിടുക. ഇത് കൂടാതെ ചന്ദ്രന് പിന്നിലുള്ള അപൂർവമായ സൂര്യഗ്രഹണത്തിനും ഇവർ സാക്ഷ്യം വഹിച്ചു.
അപ്പോളോ 13 ഉപയോഗിച്ച ‘ഫ്രീ റിട്ടേൺ ട്രാജക്റ്ററി’എന്ന സാങ്കേതിക വിദ്യ തന്നെയാണ് ആർട്ടമിസ് II-ഉം പിന്തുടരുന്നത്. ഇത് ഇന്ധനച്ചെലവ് കുറക്കാൻ സഹായിക്കുന്നു. ചന്ദ്രൻ്റെ വിദൂര വശത്തെ ചിത്രങ്ങളടക്കം പകർത്തിയാണ് ആർട്ടമിസ് മുന്നേറിയത്.

