
വടകര : കടത്തനാട് റിസർച്ച് സെന്റർ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന “ലക്ഷം ഫലവൃക്ഷം പദ്ധതി 2026” ന് വള്ളിക്കാട് ബാലവാടിയിൽ തുടക്കമായി. ജൂൺ 14 ഞായർ കാലത്ത് 10 മണിക്ക് പടിക്കൽ വീട്ടുപരിസരത്ത് ചേർന്ന പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകർക്ക് പ്രചോദനകേന്ദ്രമായ കൊല്ലന്റവിട നാണിയമ്മ (104വയസ്സ്) വിദ്യാർത്ഥി കളായ ആദിത്യനും ആദ്രികയ്ക്കും ആര്യവേപ്പിൻ തൈ നൽകിക്കൊണ്ട് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വടകര ജാഗ്രത ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ജാഗ്രത ചെയർമാൻ ശ്രീജിത്ത് പടിക്കൽ അധ്യക്ഷനായി. വ്യക്തികൾ,ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ, പൊതു പ്രസ്ഥാനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതിപ്രാവർത്തികമാക്കുന്നത്. വ്യത്യസ്തഫലവൃക്ഷ ങ്ങൾ വീടുകളിലെത്തിച്ചു ഭക്ഷ്യസ്വയം പര്യാപ്തതയും ആഗോളതാപനമടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ക്കുള്ളപരിഹാരവും പദ്ധതി ലക്ഷ്യം വെക്കുന്നു.
ജാഗ്രത ജനറൽ സെക്രട്ടറി കെ .പത്മനാഭൻ മാസ്റ്റർ, ജാഗ്രത വൈസ് ചെയർമാൻ വി.ഗോപാലൻ മാസ്റ്റർ, പുരോഗമ കലാ സാഹിത്യ സംഘം ഒഞ്ചിയം ഏരിയാ സെക്രട്ടറി എം കെ വസന്തൻ മാസ്റ്റർ,കടത്താനാട് റിസർച്ച് സെന്റർ സെക്രട്ടറി ഡോ. പി.പി ഷാജു, കെ അശോകൻ, നിധിൻ ജെ, ആനന്ദ് തിരുവോത്ത്, പി കെ വിനീത് ജാഗ്രത പൊതുമുതൽ സംരക്ഷണ സമിതി സെക്രട്ടറി എം.വി പ്രദീപ് കുമാർ എം .കെ .രമേശൻ പി.കെ.ദിനേശൻ എന്നിവർ സംസാരിച്ചു. നൂറ് കണക്കിന് ആളുകൾക്ക് പരിപാടിയിൽ വച്ച് വിവിധങ്ങളായ ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.”ആരോഗ്യ പരമായ ജീവിതം ഊർജദായകമായ ഭക്ഷണം” എന്ന വിഷയത്തിൽ ഡോ. യു പത്മനാഭൻ ക്ലാസ്സ് എടുത്തു.പരിപാടിയിൽ വച്ച് ആരോഗ്യ ജീവകാരുണ്യ നിയമ സഹായ രംഗങ്ങളിൽ പൊതുജനങ്ങൾക്ക് നിസ്തുലസേവനം നൽകി വരുന്ന ജാഗ്രത ചെയർമാൻ ശ്രീജിത്ത് പടിക്കലിനെ ചോറോട് പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ വി.കെ.അജേഷ് മാസ്റ്റർ ആദരിച്ചു..

