
ഏറാമല ആയുർവേദ സഹകരണ ആശുപത്രിയുടെ അഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഏറാമല സർവീസ് സഹകരണ ബാങ്കിന്റെയും,. വടകര ബ്ലോക്ക് എംപ്ലോയീസ് കോ. ഓപ്. സൊസൈറ്റി യുടെയും സഹകരണത്തോടെ നടത്തിയ ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഏറാമല ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ ആശുപത്രി പ്രസിഡന്റ് കുനിയിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം കെ ഭാസ്കരൻ, ഡോ. ശ്യാം സുന്ദർ,. പി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രവീന്ദ്രൻ ചള്ളയിൽ സ്വാഗതവും കെ.ടി. ദാമോദരൻ നന്ദിയും പ്രകാശിപ്പിച്ചു. നേത്രരോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, കുട്ടികളുടെയും കൗമാരക്കാരുടെയും വിഭാഗം, സ്ത്രീ രോഗവിഭാഗം, അസ്ഥിരോഗ വിഭാഗം, മാനസിക രോഗ വിഭാഗം, മൂലവ്യാധി വിഭാഗം, ജനറൽ മെഡിസിൻ, എന്നീ മേഖലകളിൽ പ്രഗൽഭരായ,. ഡോ. ശ്യാം സുന്ദർ, ഡോ. തുളസി.എസ്. ഭാസ്കർ,. ഡോ.സ്നേഹശോഭ, ഡോ. റസാക്ക്, ഡോ. മോഹൻദാസ് എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. 350 ഓളം രോഗികൾ ക്യാമ്പിൽ എത്തിച്ചേർന്നു. എല്ലാവർക്കും രണ്ടാഴ്ചത്തേക്കുള്ള മരുന്ന് സൗജന്യമായി വിതരണം ചെയ്തു.

