
കോഴിക്കോട് :മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്ക് 30 വീട് വാഗ്ദാനം നൽകിയ യൂത്ത് കോൺഗ്രസ് ഒരു വീട് പോലും ഇതുവരെ നിർമ്മിച്ചു നൽകിയിട്ടില്ല എന്ന് മാത്രമല്ല അവര് പിരിച്ചെടുത്ത പൈസയ്ക്ക് പോലും കൃത്യമായ കണക്കു പോലുമില്ലാത്ത അവസരത്തിൽ സർക്കാർ നിർമ്മിച്ചു നൽകിയിട്ടുള്ള ടൗൺഷിപ്പിൽ വീടിൻറെ വിള്ളൽ കാണുവാൻ പോയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആദ്യം പ്രഖ്യാപിച്ച വീട് നിർമ്മിച്ചു കൊടുക്കുന്നത്തിൽ ആവേശം കാണിക്കുന്നതായിരിക്കും നല്ലതെന്ന് ആർ വൈ ജെ ഡി സംസ്ഥാന പ്രസിഡണ്ട് പ്രഭീഷ് ആദിയൂർ അഭിപ്രായപ്പെട്ടു.ടൗൺഷിപ്പിലെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സർക്കാർ നിർമ്മിക്കുന്നത് എന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിൻറെ ഇത്തരത്തിലുള്ള നാടകം പ്രഖ്യാപിച്ച വീട് നിർമിക്കാൻ കഴിയാത്തതിന്റെ ജാള്യത മറച്ചുവയ്ക്കാൻ ആണെന്നും കൂട്ടിച്ചേർത്തു.

