
മണിയൂർ: ബീഹാർ തെരെഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയ മേഖലയെ മാറ്റിമറിക്കുമെന്ന് ആർ.ജെ.ഡി. കേന്ദ്ര കമ്മിറ്റിയംഗം മനയത്ത് ചന്ദ്രൻ പറഞ്ഞു.ആർ.ജെ.ഡി. ബീഹാറിൽ ബഹുഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന വസ്തുത മനസ്സിലാക്കിയത് കൊണ്ടാണ് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ് സംഘ പരിവാർ ശക്തികൾ ശ്രമിക്കുന്നത്. മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ പത്താം ചരമവാർഷിക ദിനാചരണം മുതുവനയിൽഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. വിനോദൻ അധ്യക്ഷത വഹിച്ചു. ടി.എൻ .മനോജ് അനുസ്മരണ പ്രഭാഷണം നടത്തി. ഒ.പി. ചന്ദ്രൻ , ടി.ടി. മൊയ്തു, വി.എം.ഷൈനി, സി.വി.സുരേഷ്കുമാർ , കെ.പി. കുഞ്ഞിരാമൻ, കെ.രാഘവൻ നമ്പ്യാർ, കെ.പി.ബാലകൃഷ്ണൻ , എൽ.ഡി. സജിന , കെ.ടി. വിജയൻ , ചിറങ്കര മനോജൻ എന്നിവർ സംസാരിച്ചു

