
നാദാപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നാദാപുരം എംഎൽഎ ഇ കെ വിജയന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തീകരിച്ച പാറയിൽ അമ്പലം മോച്ചാം വീട്ടിൽ താഴെ റോഡിന്റെ ഉദ്ഘാടനം ഉത്സവ്വച്ചായായിൽ ഇ. കെ.വിജയൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ കെ.കെ. അനിൽ,പതിനെട്ടാം വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ,ഇ.പി. അപ്പുണ്ണി,എം സജീവൻ എന്നിവർ സംസാരിച്ചു . വാർഡ് മെമ്പർ സുനിത എടവത്ത് കണ്ടി സ്വാഗതവും പി പി സബിലാഷ് നന്ദിയും പറഞ്ഞു

