
ചോറോട് : കൈനാട്ടി പുതിയ അണ്ടർ പാസ്സിന് താഴെ അടിയന്തരമായി ഡിവൈഡർ സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി മാസം തൊട്ട് അണ്ടർ പാസ്സിന് താഴെയായി മൂന്ന് ടാർ ഡ്രം ഉണ്ടായിരുന്നു.അതിനാൽ വടകര ഭാഗത്തു നിന്നും നാദാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്കും നാദാപുരം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് തലശ്ശേരി ഭാഗത്തേക്ക് പോകാനും സൗകര്യം ഉണ്ടായിരിന്നു. ഇപ്പോൾ രണ്ട് ദിവസം ആയി അവിടെയുള്ള ഡ്രം കാണാനില്ല ആയതിനാൽ വാഹനങ്ങൾ തോന്നിയ രീതിയിൽ പോകുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കും.ടാർ ഡ്രം അവിടെ വെക്കുന്നതിനു മുൻപ് പല അപകടങ്ങളും അവിടെ വെച്ച് സംഭവിച്ചിട്ടുണ്ട്. ഡിവൈഡർ സ്ഥാപിക്കാത്ത പക്ഷം സ്ഥിര യാത്രക്കാർ അല്ലാതെ പുറത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് എങ്ങനെ ഏത് വഴി പോകണം എന്ന് അറിയാതെ കൺഫ്യൂഷൻ ആവുകയും അത് മൂലം ട്രാഫിക് ബ്ലോക്കുകളും സംഭവിക്കും. എത്രയും പെട്ടെന്ന് പുതിയ അണ്ടർ പാസ്സിന് താഴെയായി ഡിവൈഡർ സ്ഥാപിച്ചു യാത്രക്കാർക്ക് യാത്ര സൗകര്യം നല്ല രീതിയിൽ ആക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം പ്രസിഡണ്ട് ജിബിൻ രാജ് ട്രാഫിക് പോലീസ് എസ്ഐക്ക് നിവേദനം കൈമാറി

