
ഐഎൻടിയുസി ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്തിന്റെയും ശ്രീകല രഞ്ജിത്തിന്റെയും മകളായ പ്രണാലി രഞ്ജിക്ക് എസ്എസ്എൽസി ( C.B.S. E.) നാഷണൽ ലെവൽ പരീക്ഷയിൽ 98.8% ഉന്നത വിജയം നേടിയതിന് വടകര യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു നിയോജകമണ്ഡലം പ്രസിഡന്റ് നിജിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ കോഴിക്കോട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പറും ആയ ഷഹീൻ പ്രണാലി രഞ്ജിത്തിനെ മെമെന്റോ നൽകി ആദരിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.ടി നിഹാൽ,ബവിത്ത് മലോൽ, ചോറോട് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് പി. ടി. കെ നജ്മൽ, കെ. എസ്. യു ജില്ല ജനറൽ സെക്രട്ടറി ദിൽരാജ് പനോളി, യൂത്ത് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അഭിനന്ദ് ജെ മാധവ് എന്നിവർ സംസാരിച്ചു

