
വടകര : മുനിസിപാലിറ്റിയിലെ ആദ്യസ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി എസ്ഡിപിഐ മത്സര രംഗത്തേക്ക്. 44ാം വാര്‍ഡായ കൊയിലാണ്ടി വളപ്പിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച കൊയിലാണ്ടി വളപ്പില്‍ വച്ച് നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനും, തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പ്രദേശത്തെ സാമൂഹിക-സാംസ്കാരിക-കാരുണ്യ മേഖലകളില്‍ യുവാക്കളുടെ ഹൃദയം കവര്‍ന്ന പാറമ്മല്‍ ഹൗസില്‍ കെ.വി.പി ഷാജഹനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എസ്ഡിപിഐക്ക് അനുവദിച്ചിട്ടുള്ള കണ്ണട ചിഹ്നത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ വന്ന കൗണ്‍സിലര്‍മാരുടെ അവഗണന മൂലം വികസന മുരടിപ്പിലായ പ്രദേശത്തെ, ജനങ്ങളുടെ ആവശ്യങ്ങളനുസരിച്ച് കൂടെ നിന്ന് വികസന കുതിപ്പ് നടത്താന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ത്ഥിയാണ് ഷാജഹാനെന്ന് മുസ്തഫ കൊമ്മേരി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ഏത് ആവശ്യങ്ങളും കണ്ടറിഞ്ഞ് കൂടെ നില്‍ക്കുന്നവരെയാണ് ജനങ്ങള്‍ക്ക് ആവശ്യമുള്ളത്. ആവശ്യങ്ങളെ മാറ്റി നിര്‍ത്തി മാവേലിയെ പോലെ ജനങ്ങളുടെ കാഴ്ചയില്‍ പോലും ലഭിക്കാത്ത കൗണ്‍സിലര്‍മാരെ നാടിന് ആവശ്യമില്ലെന്നും ആദ്ദേഹം പറഞ്ഞു.

കഴി്ഞ്ഞ കാലങ്ങളില്‍ കൗണ്‍സിലറായി വന്ന പലരും നാടിനോട് ചെയ്ത പ്രതിജ്ഞാവിരുദ്ധമായ പ്രവര്‍ത്തന ശൈലിയില്‍ ഏറെ മാറ്റം കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് എസ്ഡിപിഐ. അവകാശങ്ങള്‍ അര്‍ഹരിലേക്ക്, അഴിമതിയില്ലാത്ത വികസനം നാടിന് സമര്‍പ്പിക്കുക എന്നതാണ് എസ്ഡിപിഐ മുന്നോട്ട് വെക്കുന്ന ആശയം. ഈ ആശയം കാലികപ്രസക്തമാണെന്നും, ഇത് ജനങ്ങള്‍ നെഞ്ചേറ്റുമെന്നും, കെ.വി.പി ഷാജഹാൻ വലിയ ഭൂരിപക്ഷത്തില്‍ പ്രദേശത്ത് വാര്‍ഡ് കൗണ്സിലറാവുമെന്നും കണ്വെന്ഷന് അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് മഷ്ഹൂദ് കെ.പി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.പി നാസര്‍, വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, സെക്രട്ടറി ബഷീര്‍ കെ.ക, മുനിസിപ്പല്‍ പ്രസിഡന്റ് സമദ് മാക്കൂല്‍, കൗണ്‍സിലര്‍ ഹഖീം പി.എസ്, സാജിദ് കെ.വി.പി, ഇസ്മായില്‍ ഇ.വി, റഹീം എം, ഷാജഹാന് കെ.വി.പി എന്നിവര്‍ സംസാരിച്ചു.

