
വില്ല്യാപ്പള്ളി പഞ്ചായത്ത് രാഷ്ട്രീയ യുവജനതാദളിൻ്റെയും, സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനതയുടേയും ഏകദിന ക്യാമ്പിനു വേണ്ടി മൈക്കുളങ്ങര താഴെ തയ്യാറാക്കിയ പന്തലും കസേരകളും , ബാനറും കൊടിതോരണങ്ങളും തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പുന:രന്വേഷണം നടത്തി പ്രതിയെ പിടികൂടണമെന്ന് ആർ. വൈ. ജെ. ഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി യോഗം സർക്കാറിനോടാവശ്യപ്പെട്ടു . 2025 ഫെബ്രുവരി 16 ന് പുലർച്ചെയാണ് തീവെച്ചത്. പോലീസ് സംഭവസ്ഥലത്ത് വന്ന് അനേഷിച്ചെങ്കിലും സി .സി ടി.വി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിൽ അനാസ്ഥയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ പുന:രന്വേഷണം ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചത്. പ്രസിഡണ്ട് ഷിജിൻ കൊടക്കലാണ്ടി യോഗത്തിൽ അധ്യക്ഷതവഹിച്ചു. ജൂൺ 6 ന് നടക്കുന്ന നിയോജക മണ്ഡലം പ്രവർത്തക കൺവെൻ വിജയിപ്പിക്കുവാനും തീരുമാനിച്ചു. എം.ടി. കെ. സുധീഷ് , ഉണ്ണികൃഷ്ണൻ. കെ. കെ , ജിഷ്ണു . എസ് , വിജേഷ് .എം , നീരജ്. എസ്. ആർ എന്നിവർ സംസാരിച്ചു.

