
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മേപ്പയിൽ എസ് ബി സ്കൂൾ നടപ്പിലാക്കുന്ന “സഹജീവനം” ശ്രദ്ധേയമാകുന്നു പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. സ്കൂൾ ഹാളിൽ നടന്ന പരിപാടി വടകര ഫോറസ്റ്റ് സെക്ഷൻ ഓഫീസർ അജിലാഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹരിത കർമ്മ സേന പ്രവർത്തകരെ ആദരിച്ചു. തുടർന്ന് കുട്ടികൾക്ക് വിത്തുബോൾ നിർമ്മാണ രീതി പരിചയപ്പെടുത്തി. വടകരനഗരസഭ വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പി കെ സതീശൻ മാസ്റ്റർ സംസാരിച്ചു. അനുശ്രീ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സജേഷ് ടിവി സ്വാഗതവും അതുൽ കെ പി നന്ദിയും പറഞ്ഞു. പരിസ്ഥിതി ദിനത്തിൽ ജാനകി കാട്ടിൽ നടക്കുന്ന വിവിധ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും വൃക്ഷത്തൈകൾ നടീലും നടക്കും.

