
കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. സ്വര്‍ണക്കടത്ത് നടത്തിയത് കസ്റ്റംസിന്റെ ഒത്താശയോടെയാണെന്ന് മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലം മൊഴി നല്കി. ഒന്നരക്കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണമാണ് എസ്പിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. ഇന്നലെയാണ് പൊലീസ് അസ്ലമിന്റെ പക്കല്‍ നിന്ന് 1165 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാള്‍ ഈ സ്വര്‍ണം പത്ത് കട്ടികളായാണ് കടത്താന്‍ ശ്രമിച്ചത്. റിയാദില്‍ നിന്ന് എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്. കസ്റ്റംസിന്റെ പരിശോധനയില്‍ ഇത് കണ്ടെത്തിയില്ലെങ്കിലും പിന്നീട് പൊലീസിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയില്‍ സ്വര്‍ണക്കട്ടികള്‍ കണ്ടെത്തുകയായിരുന്നു.

