
വടകര. തുടി കടത്തനാടിൻ്റെ ആഭിമുഖ്യത്തിൽ വടകര നഗരസഭ പാർക്ക് ഹാളിൽ സ്നേഹ സായാഹ്നം നടന്നു. റിട്ട. എ. ഇ . ഒ . ടി.എം. രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടിയുടെ ” പ്രതി വർഷ ” പരിപാടികൾക്ക് രൂപം നൽകി. രണ്ടാമത് എം.കെ പണിക്കോട്ടിഫോക് ലോർ അവാർഡ് ദാനവും, ടി. എം രാജീവൻ പുറമേരി രചിച്ച “ജീവിതത്തിൻ്റെ അടരുകൾ ” എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും ആഗസ്ത് ആദ്യവാരത്തിൽ നടത്തും. ” ശിവപുരം കോട്ട “നാടകം തുടർ വേദികളിൽ അവതരിപ്പിക്കുന്നതിനും നാടൻ പാട്ട് പരിശീലനം തുടങ്ങുന്നതിനും തീരുമാനമായി. എം. പത്മലോചനൻ അധ്യക്ഷനായി. സിദ്ധിഖ് വടകര ; അഡ്വ. ലതിക ശ്രീനിവാസ് ;വിജേഷ് നീലാഞ്ജനം; സമദ് അമ്മാസ് ; വി.വി രഗീഷ് ;പാട്ടുപുര നാണു എന്നിവർ സംസാരിച്ചു. തുടി കൺവീനർ സി.പി. മുരളീധരൻ സ്വാഗതവും, രാജേഷ് വി.കെ നന്ദിയും പറഞ്ഞു. തുടി പ്രവർത്തകരുടെകലാവിരുന്നുഅരങ്ങേറി .

