
മാഹി : ജൂൺ 28 ലോഹിതദാസ് ഓർമ്മദിനത്തിൽ, നൗറ ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റയുടെ, “സിനിമയോടൊപ്പം” എന്ന മനോഹരമായ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് ശ്രീരഞ്ജിനി കലാക്ഷേത്രം ,മാഹി & കണ്ണൂർ സംഘടിപ്പിച്ച “ലോഹിതദാസ് സിനിമകളിലെ കുടുംബബന്ധങ്ങൾ” സെമിനാർ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു . കലൈമാമണി ചാലക്കര പുരുഷുവിന്റെ അധ്യക്ഷതയിൽ മാഹി ശ്രീരഞ്ജിനി കലാക്ഷേത്രത്തിൽ നടന്ന സെമിനാറിൽ തിരക്കഥാകൃത്തും കവിയുമായ ഉഷാന്ത് താവത്ത് മുഖ്യപ്രഭാഷണം നടത്തി .കവി ആനന്ദ് പറമ്പത്ത് , ജെയിംസ്. സി. ജോസഫ് , കലൈമാമണി ആർട്ടിസ്റ്റ് പ്രേമൻ , ജയന്ത് ജെ.സി, ശ്രീഹരി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. സംവിധായകൻ എം. ജി.രഞ്ജിത്ത് സ്വാഗതവും കലൈമാമണി പ്രിയ രഞ്ജിത്ത് കലാക്ഷേത്ര നന്ദിയും പറഞ്ഞു.

