
വടകര: എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ‘അച്ചീവേഴ്സ് ഗാല’ ശ്രദ്ധേയമായി. വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെ സമൂഹം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബെന്യാമിൻ പറഞ്ഞു. പരിപാടിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. ഷൈജു പങ്കെടുത്തു. ബ്ലോക്ക് പ്രസിഡന്റ് ടി.ടി. ജനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ. ഷിജിൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് ട്രഷറർ അർജുൻ പി.എസ്. നന്ദി രേഖപ്പെടുത്തി.

