
തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപ്പാതാ മുഖത്തുണ്ടായ ദുരന്തം നാടിനെ നടക്കുന്നതും ആശങ്കാജനകവും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. സർവ്വ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും പാടെ അവഗണിച്ച് തികഞ്ഞ അനാസ്ഥയിലൂടെ കൊടുംപാതകമാണ് ഉത്തരവാദപ്പെട്ട കമ്പനി ഉൾപ്പെടെയുള്ളവർ ചെയ്തത്. ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. ഇതേക്കുറിച്ചു സത്യസന്ധവും സമഗ്രവുമായ അന്വേഷണം ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ നടത്തണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അവരിൽനിന്ന് അർഹമായ നഷ്ടപരിഹാരം ഈടാക്കണം. ദുരന്തത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാധ്യമായ സർവ്വ സഹായങ്ങളും ആശ്വാസ നടപടികളും സ്വീകരിക്കുന്നതിന് സർക്കാർ മുന്നോട്ടുവരണമെന്നാണ് അഭ്യർത്ഥനയെന്നും വി എം സുധീരൻ കൂട്ടിച്ചേർത്തു.

