
വടകര: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ “എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം” എന്ന കോഴിക്കോട് ജില്ലാതല പ്രവേശന ഓറിയന്റേഷനും സെമിനാറും വടകര മുനിസിപ്പൽ ടൗൺഹാൾ ഓഡിറ്റോറിയത്തിൽ നടന്നു. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി. പി പരിപാടി ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ വിവിധ പഠനപദ്ധതികളെക്കുറിച്ച് സംസാരിച്ച വൈസ് ചാൻസലർ, “ഡിഗ്രി ഫോർ ഓൾ” എന്നതാണ് സർവകലാശാലയുടെ സന്ദേശമെന്ന് വ്യക്തമാക്കി. യോഗ്യതാ പരീക്ഷ പാസായ ആർക്കും, പ്രായഭേദമന്യേ, ബിരുദ പഠനപദ്ധതികളിൽ ചേരാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എല്ലാ പഠനപദ്ധതികളിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ടെന്നും, ഈ അവസരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. തുടർന്ന് വൈസ് ചാൻസലർ ജനപ്രതിനിധികളും സദസ്സുമായി സംവദിച്ചു.
പരിപാടിയുടെ കോ-ഓർഡിനേറ്ററും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സുഭീഷ് കെ. വി അതിഥികളെ സ്വാഗതം ചെയ്തു. വടകര നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി കെ. എം. ഷൈനി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി. കെ. അഷ്റഫ്, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പ്രീതി മോഹൻ, കക്കട്ടിയിൽ വാർഡ് കൗൺസിലർ ശ്രീമതി രജീന ടി, വടകര ഈസ്റ്റ് CDS ചെയർപേഴ്സൺ ശ്രീമതി റീന വി. കെ., വടകര മുനിസിപ്പാലിറ്റി വെൽഫെയർ ചെയർപേഴ്സൺ ശ്രീമതി രമണി കെ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴിക്കോട് മേഖലാകേന്ദ്രം ഡയറക്ടർ പ്രൊഫ. (ഡോ.) ഗോപാലകൃഷ്ണൻ എം. ബി, മണിയൂർ എൻജിനീയറിങ് കോളേജിലെ SGOU പഠന കേന്ദ്ര കോർഡിനേറ്റർ പ്രൊഫ. അനുപമ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ സുനീഷ് ടി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പഠിതാവ് എന്ന നിലയിലുള്ള തന്റെ അനുഭവം സദസ്സുമായി പങ്കുവച്ചു. തുടർന്ന് പരിപാടിയുടെ കോ-ഓർഡിനേറ്ററും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അൻഫൽ എം, ഡോ. സുഭീഷ് കെ. വി എന്നിവർ ചേർന്ന് “ഉന്നത വിദ്യാഭ്യാസവും തദ്ദേശസ്വയംഭരണവും: വികസനത്തിന്റെ പുതിയ ദിശകൾ” എന്ന വിഷയം അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണ പ്രതിനിധികളുടെ പങ്കും പ്രാദേശിക വികസനവും തമ്മിലുള്ള ബന്ധത്തിന്റെ പ്രസക്തി അവർ ചൂണ്ടിക്കാട്ടി. പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പരിപാടിയുടെ കോ-ഓർഡിനേറ്റ റുമായ ശ്രീമതി അഖില എ. കെ നന്ദി പ്രകാശിപ്പിച്ചു.

