
കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയ നിരീക്ഷണ സംവിധാനത്തിന്റെ സമയോചിതമായ മുന്നറിയിപ്പ് ലഭിച്ചതിനനെ തുടർന്ന് കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് തടയാൻ വനംവകുപ്പിനായി. ഈ സംഭവത്തിന്റെ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി. വന്യജീവി സംരക്ഷണത്തിലും മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കുന്നതിലും പുത്തൻ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പേരെഴുതി.
അർദ്ധരാത്രിയിറങ്ങിയ ആനക്കൂട്ടം
26 -ാം തിയതി അർദ്ധരാത്രി 12.32 ഓടെ എഐ അധിഷ്ഠിത നിരീക്ഷണ ക്യാമറകൾ ഒരു തേയിലത്തോട്ടത്തിന് സമീപം കാട്ടാനക്കൂട്ടം ഒത്തുകൂടുന്നത് കണ്ടെത്തി. ഇവ സമീപത്തെ ഗ്രാമത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് എഐ കണക്ക് കൂട്ടി. ഈ വിവരം ഉടൻ എഐ നിയന്ത്രണ കേന്ദ്രത്തിലെത്തിലേക്ക് നൽകി. അവിടെ നിന്ന് സമീപത്തുണ്ടായിരുന്ന വനംവകുപ്പ് സംഘത്തിന് മുന്നറിയിപ്പ് കൈമാറി.

