
തിരുവനന്തപുരം നഗരസഭ നിർണായക കൗൺസിൽ യോഗം ആരംഭിച്ചു. കേരളത്തിൽ ആദ്യമായി സെൻസസ് പൂർത്തിയാക്കിയ കോര്പറേഷന് തിരുവനന്തപുരം കോര്‍പറേഷനാണ്. അതിവേഗം സെൻസസ് നടപടികൾ പൂർത്തിയാക്കിയവരെ നഗരസഭ ആദരിച്ചു. കൗൺസിലർമാർ ഇരിക്കുന്ന ഹാളിലേക്ക് മാധ്യമങ്ങൾ പ്രവേശിക്കരുത് എന്ന് മേയർ അഭ്യർഥിച്ചു.
യോഗം സംഘർഷത്തിൽ കലാശിക്കാൻ സാധ്യത. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന സുഗതൻ നൽകിയ അപേക്ഷ കൗൺസിലിൽ എത്തും. ഇന്നത്തെ കൗൺസിൽ യോഗത്തിലെ അജണ്ടയിൽ സുഗതന്റെ അവധി അപേക്ഷയും ഉണ്ട്. അവധി അപേക്ഷ മേയർ യോഗത്തിൽ അവതരിപ്പിക്കും. ഇന്നും യോഗത്തിന് എത്തിയില്ലെങ്കിൽ, സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാകും ഇത്. അങ്ങനെയെങ്കിൽ അയോഗ്യത നടപടിയുണ്ടാകും.
ഇത് ഒഴിവാക്കാൻ, സുഗതന്റെ അവധി അപേക്ഷ പാസാക്കാനാണ് ബിജെപി നീക്കം. അവധി അപേക്ഷയേ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. നഗരസഭയ്ക്ക് പുറത്ത് വൻ പൊലീസ് സന്നാഹം. ഒരു ഭീഷണിയും ഇല്ലെന്നും അവധി അപേക്ഷ നൽകിയാൽ പരിഗണിക്കും എന്നുമാണ് വി വി രാജേഷിന്റെ നിലപാട്. കാപ്പ കേസ് പ്രതിക്ക് എങ്ങനെയാണ് അവധി ഇളവ് നൽകുക എന്നാണ് എൽഡിഎഫും യുഡിഎഫും ചോദിക്കുന്നത്. കൗൺസിൽ യോഗം കഴിഞ്ഞാൽ സുഗതനെ അയോഗ്യനാക്കാൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകാനാണ് തീരുമാനം.

