
വടകര: പുത്തൂർ പിലാവുള്ളതിൽ പി. രാജഗോപാലൻ (82) അന്തരിച്ചു. പരേതരായ പിലാവുള്ളതിൽ കെ. വി. കൃഷ്ണൻ വൈദ്യരുടെയും കരിപ്പള്ളി നാരായണി അമ്മയുടെയും മകനാണ്.
അറക്കിലാട് സരസ്വതി വിലാസം എൽ.പി. സ്കൂളിന്റെ മാനേജരായിരുന്നു. കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റി അംഗമായും വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, വടകര PAPCOS, കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ, വടകര ബസ്-ഓട്ടോറിക്ഷ സഹകരണ സൊസൈറ്റി എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചു.
അറക്കിലാട് ശിവക്ഷേത്രം, പുത്തൂർ വിഷ്ണുക്ഷേത്രം, കുന്നംകുളങ്ങര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ഭാരവാഹിയായും സേവനമനുഷ്ഠിച്ചു. പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡന്റായും മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി അംഗമായും വടകര ജില്ലാ ആശുപത്രി വികസന സമിതി അംഗമായും പ്രവർത്തിച്ചിരുന്നു.ഭാര്യ: ഇളവനിയിൽ ഇന്ദിര (കാക്കൂർ)മക്കൾ: പി. മിനീജ (ജൂനിയർ സൂപ്രണ്ട്, ചാത്തമംഗലം പഞ്ചായത്ത്), പി. മിനീഷ് കുമാർ (അസിസ്റ്റന്റ് എൻജിനീയർ, പി.ഡബ്ല്യു.ഡി. റോഡ് സെക്ഷൻ, കൊയിലാണ്ടി), പി. പ്രവീൺ ദാസ് (സീനിയർ ക്ലർക്ക്, സി.എച്ച്.സി., തിരുവള്ളൂർ).മരുമക്കൾ: പി.കെ. രാജേഷ് (ഹെൽത്ത് ഇൻസ്പെക്ടർ, കുളത്തൂർ), ധന്യ ബി. കായണ്ണ, അനുഷ് എൻ. പി. (താലൂക്ക് വ്യവസായ കേന്ദ്രം, കൊയിലാണ്ടി).സഹോദരങ്ങൾ: പി. സരോജിനി ടീച്ചർ, പി. ചന്ദ്രശേഖരൻ(Retd. Deputy Chief Engineer KSEB), പി. സാവിത്രി നായർ.പരേതരായ സഹോദരങ്ങൾ: മുൻ പി.എസ്.സി. അംഗം അഡ്വ: പി. രാഘവൻ നായർ, പി. ദാക്ഷായണി അമ്മ, പി. അച്ചുതൻ നായർ (സീനിയർ മെഡിക്കൽ ഓഫീസർ), പി. സുശീല ടീച്ചർ, പി. കുഞ്ഞിലക്ഷ്മി, പി. വേണുഗോപാലൻ.

