
ആയഞ്ചേരി :പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ച UDF സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു മാർച്ച് ഉൽഘാടനം ചെയ്തു. കെ.കെ രാജൻ അധ്യക്ഷനായി. പി.കെ ബാലൻ, വി.ടി ബാലൻ,മി ത്തലെ കാട്ടിൽ നാണു , കെ.വി ജയരാജ്, ടി.പി ദാമോദരൻ എം കെ നാണു എൻ എം വിമല എന്നിവർ സംസാരിച്ചു.

