
വൈക്കിലശ്ശേരി: ചോറോട് ഗ്രാമ പഞ്ചായത്ത് 7ാം വാർഡ് മലോൽ മുക്കിലെ കുളങ്ങരത്ത് മീത്തൽ ഷാജി പ്രകാശിന്റെ അകാല നിര്യാണത്തെ തുടർന്ന് നിരാലംബരായ കുടുംബത്തെ സംരക്ഷിക്കുവാൻ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു. രാഷ്രിയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക സംഘടനാ പ്രതിനിധികൾ, സ്കൂൾ ഗ്രൂപ്പുകൾ, സുഹൃത്ത് സംഘടനകൾ എന്നിവർ ചേർന്നതാണ് കമ്മിറ്റി . ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ഗോപാല കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി അജിത വിനോദ്, വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു തട്ടാന്റവിട,പഞ്ചായത്ത് അംഗങ്ങളായ പ്രജീഷ മിനീഷ്, രാജേഷ് ചോറോട്,സദാശിവൻ കെ.കെ., രേഷ്മ പയോളത്തിൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ എൻ നിധിൻ, ഇ.പി. ദാമോദരൻ മാസ്റ്റർ, പി.പി.സുരേന്ദ്രൻ, മാണിക്കോത്ത് മൊയ്തു ഹാജി, എൻ.കെ.മോഹനൻ, ഭാസ്കരൻ പറമ്പത്ത്, മനോജ് വി.പി., വിനു വെള്ളങ്ങാട്ട്, ടി.എം മനോജ്, സാജു കെ, രാജു . കെ, രഞ്ജിത്ത് കെ എം, പ്രശാന്ത് കെ.യം എന്നിവർ പ്രസംഗിച്ചു. പ്രസാദ് വിലങ്ങിൽ കമ്മിറ്റിപാനൽ അവതരിപ്പിച്ചു. എൻ.കെ.അജിത് കുമാർ സ്വാഗതവും ശശികുമാർ മഠത്തിൽ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ്
കെ.ഗോപാലകൃഷ്ണൻ(ചെയർമാൻ)
പ്രസാദ് വിലങ്ങിൽ
(ജനറൽ കൺവിനർ)
പറമ്പത്ത് ഭാസ്കരൻ
(ട്രഷറർ)

