
പി എം ശ്രീ പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുന്നുവെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. നടക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്. മുസ്ലിംലീഗിന്റെ അഭിപ്രായം ഇക്കാര്യത്തിൽ അറിയണം. അധികാരത്തിൽ എത്തിയപ്പോൾ കേന്ദ്രത്തിനു മുന്നിൽ മുട്ടുമടക്കി. പി എം ശ്രീ വിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.
ധാരണ പത്രം മരവിപ്പിക്കാൻ ആർജവം കാണിച്ചത് എൽഡിഎഫ് സർക്കാർ. സംസ്ഥാനത്തിനുള്ള ഫണ്ടുകൾ തടയില്ലെന്ന് പാർലമെന്റിൽ കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ട്. നിലവിൽ കേന്ദ്രത്തെ പ്രീതിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ നടത്തുന്നത്. UDF കാണിക്കുന്ന തിടുക്കം ഭയാനകം. മുസ്ലിം ലീഗിന് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൗൺസിലർ സുഗതൻ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സുഗതനുമായി ബന്ധപ്പെട്ട നടപടികൾ പ്രതിഷേധാർഹം.
ആഭ്യന്തരവകുപ്പ് ഇറക്കിയ സർക്കുലർ പിൻവലിക്കണം. രക്ഷപ്പെടുത്താൻ കോൺഗ്രസിനും മുസ്ലിം ലീഗിനും എന്താണ് തിടുക്കം?. മൂന്ന് കൗൺസിൽ യോഗത്തിൽ സുഗതൻ ഹാജരായിട്ടില്ല.തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണം നിലനിർത്തണമെന്ന് യുഡിഎഫിന്റെ ആഗ്രഹം. ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പകരം മേയർ അമേരിക്കയിൽ. യാത്ര ഒഴിവാക്കാമായിരുന്നു.
മുഖ്യമന്ത്രി എന്തുപറഞ്ഞാലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ. പ്രസ്താവനകളും പ്രഖ്യാപനങ്ങളും നോക്കിയാൽ സത്യവുമായി യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയാകുന്നതിനു മുൻപ് ബാംഗ്ലൂരിലേക്ക് ഹെലികോപ്റ്റർ യാത്ര നടത്തി. മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നതിൽ പ്രശ്നമല്ല. പക്ഷേ ആഹാരം കഴിക്കേണ്ടിയിരുന്നത് ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ നിന്നായിരുന്നു. എന്നാൽ അദ്ദേഹത്തെ അഭിനന്ദിക്കാമായിരുന്നു.ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് വലിയ സദ്യക്ക് നടുവിലുള്ള ഫോട്ടോ പുറത്തുവിട്ടത്.മനുഷ്യന് ഔചിത്യ ബോധം ഉണ്ടാകണമല്ലോ.
സി പി ജോൺ പ്രസ്താവനയിലും ശിവൻകുട്ടി പ്രതികരിച്ചു. ഭരണാധികാരികൾ സാധാരണക്കാരോട് ചേർന്ന് നിക്കണം. അത്തരം പരാമർശങ്ങൾ ഉണ്ടാകരുത് ആയിരുന്നു. തൊഴിലില്ലായ്മ വേതനം കൊടുത്തപ്പോൾ അത് പ്രത്യുൽപാദനപരമല്ലെന്ന് ആയിരുന്നു പണ്ടൊരു നേതാവ് പറഞ്ഞത്. നൽകുന്ന സേവനങ്ങളുടെ കണക്ക് പറയരുത്. രണ്ടുമാസമായി സർക്കാർ കൈവച്ചതെല്ലാം പരാജയമാണ്. മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളെ വെല്ലുവിളിക്കുന്നു. സൗകര്യമുണ്ടെങ്കിൽ കേട്ടാ മതി എന്നാണ് നിലപാടെന്നും ശിവൻകുട്ടി വിമർശിച്ചു.

