
വികസനത്തെ സാധാരണക്കാരന്റെ പക്ഷത്തു നിന്ന് നോക്കിക്കണ്ട ഭാവനാ ശാലിയായ സഹകാരി ആയിരുന്നു പാലേരി രേമേശനെന്നു വടകര സാഹിത്യ വേദി അനുസ്മരിച്ചു. അനുസ്മരണ ചടങ്ങിൽ സാഹിത്യ വേദി പ്രസിഡന്റ് വീരാൻ കുട്ടി അദ്ധ്യക്ഷം വഹിച്ചു. പുറംതോടത്തു ഗംഗാധരൻ, ടി. കെ. വിജയരാഘവൻ,, വി. പി. രമേശൻ, ടി. പി. റഷീദ്, തയ്യുള്ളതിൽ രാജൻ, ഡോ. സി. പി. സതീഷ്, പി. പി. രാജൻ എന്നിവർ പ്രസംഗിച്ചു.

