
മുടപ്പിലാവിൽ: അഖിലേന്ത്യാ കിസാൻ സഭ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരള കർഷകസംഘം മുടപ്പിലാവിൽ മേഖലാ കമ്മിറ്റി ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.പെട്രോൾ,ഡീസൽ, പാചകവാതക വിലവർധന പിൻവലിക്കുക;രാസവള സബ്സിഡി പുനസ്ഥാപിക്കുക;കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നടന്ന ധർണ്ണാ സമരം സ: ഇ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി. പി.മുകുന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡണ്ട് കെ ഹരിദാസൻ അധ്യക്ഷനായി.എം എം ധർമ്മരാജൻ,എം ജയപ്രഭ, ആശിഷ് .എസ്.തുടങ്ങിയവർ അഭിവാദ്യം ചെയ്തു. മേഖലാ സെക്രട്ടറി വി സുരേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.

