
ഇരട്ടക്കുരിശ് പ്രസ്താവന സദുദ്ദേശമായിരുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സമൂഹമാധ്യമങ്ങളിൽ പൂർണ്ണരൂപം പങ്കുവെച്ചിട്ടുണ്ട്. വൈദ്യുതി മേഖലയിൽ പ്രയാസങ്ങൾ ഉണ്ട് ഉത്തരവാദിത്വവും ഉണ്ട്. ജനസൗഹൃദമായി മുന്നോട്ടുപോകുമെന്നാണ് പറഞ്ഞത്. പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. 25 കോടി യുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്.
90% കണ്ടെത്തി പരിഹരിച്ചു വരികയാണ്. പത്തനംതിട്ടയിലും കണ്ണൂരുമാണ് കൂടുതൽ നാശനഷ്ടം. വിഷ്ണുനാഥം താനും രണ്ടുതവണ ചർച്ച നടത്തി. വൈദ്യുതിയുടെ ഉപയോഗം വർദ്ധിച്ചുവരികയാണ്. ഉത്പാദനത്തിൽ വർദ്ധനവ് ഉണ്ടാകുന്നില്ല. കേന്ദ്ര ഊർജ മന്ത്രിയെ കാണും. ഫ്ലോട്ടിങ് സോളാർ ഉൾപ്പടെയുള്ള പദ്ധതികൾക്ക് കേന്ദ്ര സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ല. കോൺഗ്രസിൽ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികം. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകളിൽ ഈ വിഷയങ്ങൾ ചർച്ചയാകും. മുഴുവൻ സമയ പ്രസിഡൻ്റ് വേണോ വേണ്ടയോ എന്നതിൽ സണ്ണി ജോസഫ് വ്യക്തമായ മറുപടി നൽകിയില്ല. എംഎൽഎ ആയ താൻ പ്രസിഡൻ്റ് എന്ന ചുമതല നല്ല രീതിയിൽ നിർവഹിച്ചു എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

