
പോലീസിനെ വെല്ലുവിളിച്ചു അറസ്റ്റിലായ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ കണ്ണൂർ സൈബർ ക്രൈം പോലീസ് എടുത്ത കേസിലാണ് കസ്റ്റഡി. അർജുൻ കൃത്യത്തിന് ഉപയോഗിച്ച ഐ ഫോൺ 16 പ്രോ ഫോൺ കണ്ടെത്തണമെങ്കിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു. അതേസമയം ദേഹ പരിശോധനയിൽ കണ്ടെത്തിയ ഫോണിന്റെ രേഖകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല പ്രതിഭാഗം കോടതിയെ അറിയിച്ചു.
എല്ലാം ചെയ്തത് താൻ തന്നെ എന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അർജുൻ പ്രതികരിച്ചു. എല്ലാത്തിനും ഒരു കാരണമുണ്ട് എന്ന് പച്ച കുത്തിയത് ഉയർത്തി കാട്ടിയായിരുന്നു പ്രതികരണം. അതേസമയം കീഴടങ്ങാൻ വേണ്ടിയാണ് തളിപ്പറമ്പിൽ നിന്ന് അർജുൻ കണ്ണൂരിലേക്ക് വന്നതെന്ന് അർജുന്റെ അഭിഭാഷക് ഡെലീറ്റ ടൈറ്റസ് പറഞ്ഞു.അതിനിടെ സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി.കോതമംഗലം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിൽ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കിയത്.

