
വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് വി.കെ.പ്രേമൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി അനുസ്മരണ പ്രഭാഷണം നടത്തി. പി. എസ്. രഞ്ജിത്ത് കുമാർ, എൻ. കെ. രവീന്ദ്രൻ മാസ്റ്റർ, രഞ്ജിത്ത് കണ്ണോത്ത്, അജിത്ത് പ്രസാദ് കുയ്യാലിൽ, നടക്കൽ വിശ്വനാഥൻ, വേണുഗോപാൽ. എം, കോറോത്ത് ബാബു, കെ. സുനിൽകുമാർ,ബിജുൽ ആയാടത്തിൽ, കെ. പി. ദിനേശൻ, കമറുദ്ദീൻ കുരിയാടി, രഞ്ജിത്ത് പുറങ്കര, രാഹുൽദാസ് പുറങ്കര, എം. രാജൻ എന്നിവർ സംസാരിച്ചു.

