
വില്ല്യാപ്പള്ളി : സി പി ഐ മുൻ വടകര മണ്ഡലം സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവും വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന എം കൃഷ്ണൻ്റെ പതിനെട്ടാം ചരമ വാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കേളോത്ത് സുനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം കെ പി പവിത്രൻ, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എൻ എം വിമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ടി രാജൻ, ടി പി റഷീദ്, ഒ എം അശോകൻ, പി പ്രശാന്ത് കുമാർ,വി ബാലൻ, പി കെ അഖിൽ എന്നിവർ സംസാരിച്ചു.

