
കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ വടകര യൂനിറ്റ് വടകര കോടതിയിലെ അഭിഭാഷക ക്ലർക്ക്മാർക്ക് ഓണത്തോടനുബന്ധിച്ച് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ആദ്യ കിറ്റ് മുതിർ ക്ലർക്ക് പി. എം. നാണുവിന് കൈമാറി ഭാസ്കരൻ. മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.എം. വിനു, സുധീഷ് കുമാർ. ടി.പി, വാസന്തി. പി.എം, അനിൽ കുമാർ എം.കെ, ശരത്ത്. പി.പി, വി.പി. ബാലകൃഷ്ണൻ, ടി.എ. ശിവദാസൻ എന്നിവർ പങ്കെടുത്തു.

