
സിനിമയും, വായനയും ഏറെ ഇഷ്ടപ്പെടുന്ന കോഴിക്കോട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിക്ക് എന്റെ ജീവിതാംശമുള്ള ” സിനിമയോടൊപ്പം എന്ന പുസ്തകം സമ്മാനിക്കാനായത് വലിയ സന്തോഷം നൽകി. ഔദ്യോഗിക തിരക്കുകൾക്കിടയിലും, പുസ്തകത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ സരസമായി സംസാരിക്കാൻ അവർ കാണിച്ച സൗമനസ്യത്തെ അങ്ങേയറ്റം ഇഷ്ടമായി. പുസ്തകം എഴുതുന്നതിൽ മാത്രമല്ല അത് വിപുലമായി വായിക്കപ്പെടുത്തിലൂടെയാണ് ശരിക്കും സന്തോഷം നിറയുന്നത്. പ്രകാശനം കഴിഞ്ഞ് ഒന്നര മാസം പിന്നിടുമ്പോഴേക്കും ഈ പുസ്തകം വലിയ തോതിൽ ചർച്ചയാവുകയാണ്.

