
പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂരിൽ 12 ാം വാർഡിലെ മൂന്ന് പേരും, 9-ാം വാർഡിലെ ഒരു വീട്ടിലെ മൂന്ന് പേരും, XII-ാം വാർഡിലെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന ഒരു കുട്ടി ഉൾപ്പെടെ ആകെ ഏഴ് പേർ കുറ്റ്യാടി KMC ആശുപത്രിയിലും വടകര സഹകരണ ആശുപത്രിയിലുമായി ചികിത്സയിൽ തുടരുന്നു. രോഗബാധ റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ പ്രവർത്തകരുടെയും തദ്ദേശ ഭരണ സമിതിയുടെയും നേതൃത്വത്തിൽ നടത്തിവരുന്നു. 10/09/2026 ന് പുറമേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. രോഗബാധ നിലനിൽക്കുന്ന നാല് കുടുംബങ്ങളുടെ കിണറുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സമാന ലക്ഷണം ഉള്ളവർ ചികിത്സ തേടണം എന്ന് മെഡിക്കൽ ഓഫീസർ Dr. ഇസ്മായിൽ പുളിയം വീട്ടിൽ നിർദ്ദേശിച്ചു പ്രേദേശം
ആരോഗ്യ പ്രവർത്തകരുടെ സജീവ നിരീക്ഷണത്തിലും പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും വരും ദിവസങ്ങളിലും തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ മൊയ്തി AT അറിയിച്ചു..

